District News
കൊരട്ടി: ഒരു കോടി രൂപ വിനിയോഗിച്ച് പുനരുദ്ധാരണം നടന്ന മുടപ്പുഴ ചെക്ക് ഡാം സനീഷ്കുമാർ ജോസഫ് എംഎൽഎ നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ പോൾസി ജിയോ, ബിജോയ് പെരേപ്പാടൻ, വർഗീസ് പയ്യപ്പിള്ളി, പി.ബി. മീനു, പി.എസ്. സുധേഷ് എന്നിവർ പ്രസംഗിച്ചു.